കണ്ണൂര്‍: തലശ്ശേരിയില്‍ കാറില്‍ ചാരി നിന്ന ആറ് വയസുകാരനെ ചവിട്ടിയ കേസില്‍ പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ മാസം 3 ന് രാത്രിയായിരുന്നു സംഭവമുണ്ടായത്. കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
പ്രതി മുഹമ്മദ് ഷിഹാദ് നടത്തിയത് ഗുരുതരമായ നരഹത്യശ്രമം ആണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കുട്ടിയാണെന്ന പരിഗണന പോലും നല്‍കാതെയുളള ആക്രമണമാണ് പ്രതി നടത്തിയത്. ആദ്യഘട്ടത്തില്‍ പൊലീസിന് വലിയ വീഴ്ച സംഭവിച്ച കേസില്‍ വളരെ പെട്ടന്നാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
https://youtu.be/KsP5mHW9mQQ
നവംബര്‍ 3 ന് വൈകുന്നേരമാണ് തലശ്ശേരി മണവാട്ടി ജംഗ്ഷനില്‍ കാറില്‍ ചാരി നിന്ന് എന്ന കുറ്റത്തിന് രാജസ്ഥാന് സ്വദേശിയായ ആറ് വയസുകാരന് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടത്.സംഭവത്തില്‍ ലോക്കല്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടും കുറ്റക്കാരായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.
സംഭവത്തില്‍ തലശ്ശേരി എസ് എച്ച് ഒ ഉള്‍പ്പെടെയുളളവര്‍ക്ക് വീഴ്ച പറ്റിയെന്ന് കാണിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് കണ്ണൂര്‍ റൂറല്‍ എസ്പി പി ബി രാജീവ് എഡിജിപിക്ക് നല്കി. പ്രതിയെ സ്റ്റേഷനില്‍ എത്തിച്ചിട്ടും സ്റ്റേഷനിലുണ്ടായിരുന്ന എസ് എച്ച് ഒ നടപടിയൊന്നും എടുക്കാതെ വിട്ടയച്ചു എന്നതാണ് പ്രധാന വീഴ്ചയായി റിപ്പോര്‍ട്ടിലുള്ളത്.
Discussion about this post