കൊച്ചി കൂട്ടബലാത്സംഗം; ബാറില്‍ കൊണ്ടുപോയത് സുഹൃത്ത് : വെളിപ്പെടുത്തലുമായി അതിജീവിത

സുഹൃത്ത് ഡോളിയാണ് തന്നെ ബാറില്‍ കൊണ്ടുപോയതെന്നും തനിക്ക് തന്ന ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി സംശയമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു

കൊച്ചി: കൊച്ചിയില്‍ വാഹനത്തിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അതിജീവിത. സുഹൃത്ത് ഡോളിയാണ് തന്നെ ബാറില്‍ കൊണ്ടുപോയതെന്നും തനിക്ക് തന്ന ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി സംശയമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.

അവശയായ തന്നോട് ഡോളി സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ വാഹനത്തില്‍ യാത്ര ചെയ്യവേ മൂവരും പീഡിപ്പിച്ചു. പീഡിപ്പിച്ചവരെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കും. പീഡനത്തിന് ശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി. അവിടെവെച്ച് പ്രതികരിക്കാന്‍ ഭയമായിരുന്നു.

https://youtu.be/TCbWMnG-zyE

പിന്നെ ബാറില്‍ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിച്ചു. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും യുവതി പറഞ്ഞു.സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം തുടങ്ങുന്നത്.

ബലാത്സംഗത്തിന് ഇരയായ യുവതിയുടെ ഒരു സുഹൃത്താണ് സംഭവമറിഞ്ഞ് ഇന്നലെ രാവിലെ പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് യുവതിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്നു ചെറുപ്പക്കാരാണ് ആസൂത്രിത ബലാത്സംഗത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. ഇവരെ ഇന്നലെ വൈകുന്നേരത്തോടെ കസ്റ്റഡിയില്‍ എടുത്തു. ബലാത്സംഗത്തിന് ഒത്താശ ചെയ്‌തെന്ന കുറ്റമാണ് ഒപ്പമുണ്ടായിരുന്ന സ്ത്രീയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Exit mobile version