കൊച്ചി: ഓടകള്‍ തുറന്നുകിടക്കുന്ന സംഭവത്തില്‍ കൊച്ചി നഗരസഭയില്‍ അതിരുവിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. അഞ്ചുവയസുകാരനെ ഉപയോഗിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഉടുപ്പ് പോലുമില്ലാതെ കുട്ടിയെ നിലത്ത് കിടത്തി, കുഞ്ഞിന്റെ പുറത്ത് ചുള്ളിക്കമ്പുകളുമിട്ടു പ്രതിഷേധക്കാര്‍. കൊച്ചി പനമ്പിള്ളി നഗറില്‍ തുറന്ന് കിടക്കുന്ന കാനയില്‍ വീണ് മൂന്ന് വയസ്സുകാരന് ഇന്നലെയാണ് പരിക്കേറ്റത്.