തൃശൂര്‍: തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ അധ്യാപകരെ തടഞ്ഞുവച്ച് എസ് എഫ് ഐ സമരം. ആവശ്യത്തിനുള്ള ഗസ്റ്റ് അധ്യാപകരെ നിയമിക്കണം എന്നാവശ്യപ്പെട്ടാണ് എസ് എഫ് ഐ സമരവുമായി രംഗത്തുവന്നത്. സ്റ്റാഫ് കൗണ്‍സില്‍ നടക്കുന്ന ഹാളില്‍ ആണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അധ്യാപകരെ തടഞ്ഞു വെച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ സമരം തുടങ്ങിയിട്ട് ഒരു മണിക്കൂറോളമായിട്ടുണ്ട്. സ്റ്റാഫ് മീറ്റിംഗിനിടെയാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ സമരവുമായി റൂമിലേക്ക് എത്തിയത്. ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കും വരെ സമരം തുടരുമെന്ന തീരുമാനത്തിലാണ് സമരക്കാര്‍. പൊലീസ് സ്ഥലത്തെത്തിയെങ്കിലും വിഷയത്തില്‍ ഇടപെട്ടിട്ടില്ല. പ്രതിഷേധം സമാധാനപരമായിട്ടാകും നടത്തുകയെന്നാണ് വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയിട്ടുള്ളത്.
Discussion about this post