ലഹരിമരുന്നും തോക്കും കടത്താന്‍ ശ്രമം; വ്‌ളോഗര്‍ അറസ്റ്റില്‍

പാലക്കാട്: കാറില്‍ ലഹരിമരുന്നും തോക്കും കടത്താന്‍ ശ്രമിച്ചതിന് വ്‌ലോഗര്‍ അറസ്റ്റില്‍. വിക്കി തഗ് എന്ന ഇന്‍സ്റ്റാഗ്രാം പേജ് ഉടമ വിഗ്‌നേഷ് വേണു ആണ് അറസ്റ്റിലായത്. വാളയാര്‍ ചെക്പോസ്റ്റിലെ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയതോടെ എക്സൈസ് വിഗ്‌നേഷിന്റെ കാര്‍ ചന്ദ്രനഗറില്‍ വെച്ച് പിടികൂടുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ എട്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉളള താരമാണ് വിഗ്‌നേഷ് വേണു. ബംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിഗ്‌നേഷും സുഹൃത്ത് കായംകുളം കൃഷ്ണപുരം സ്വദേശി എസ് വിനീതും വാളയാറില്‍ എക്സൈസ് ഇന്റലിജന്‍സിന്റെ പരിശോധന കണ്ട് വാഹനം നിര്‍ത്താതെ ബാരിക്കേഡ് ഇടിച്ച് തകര്‍ത്ത് മുന്നോട്ട് പോയി.

https://youtu.be/0efTFx2MD2w

 

അവസാനം പാലക്കാട് ചന്ദ്രനഗറില്‍ വെച്ച് വാഹനം എക്സൈസ് തടയുകയായിരുന്നു. ഇവരില്‍ നിന്ന് 20 ഗ്രാം മെത്താഫിറ്റാമിനും പോയിന്റ് 2-2 റൈഫിളും വെട്ടുകത്തിയും കണ്ടെത്തി. ലഹരി വസ്തുക്കളുമായി വ്‌ലോഗര്‍ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്സൈസ് പരിശോധന നടത്തിയത്.

വിഗ്‌നേഷ് പല സ്ഥാപനങ്ങളുടെയും മോഡലായി പ്രവര്‍ത്തിച്ചിരുന്നു. സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങള്‍ക്കും മറ്റും അരലക്ഷത്തോളം രൂപയാണ് ഈടാക്കിയിരുന്നത്. നേരത്തെയും നിരവധി കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിരുന്നതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Exit mobile version