ചെന്നൈ: രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 11.30ന് കുതിച്ചുയര്‍ന്ന ‘വിക്രം എസ്’ 3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയ്റോസ്പേസ് ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെയാണു റോക്കറ്റ് നിര്‍മിച്ചത്.
‘പ്രാരംഭ്’ എന്ന് പേര് നല്‍കിയിരിക്കുന്ന ദൗത്യത്തിലൂടെ ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് സ്പേസ് കിഡ്സ്, ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള എന്‍-സ്പേസ്ടെക്, അര്‍മേനിയന്‍ ബസൂംക്യു സ്പേസ് റിസര്‍ച്ച് ലാബ് എന്നിവയുടെ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുക.
സ്വകാര്യ റോക്കറ്റിന്റെ വിക്ഷേപണം രാജ്യത്തെ യുവാക്കള്‍ക്കു വലിയ സ്വപ്നങ്ങള്‍ കാണാനും സാക്ഷാത്കരിക്കാനുമുള്ള പ്രേരണയാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് പറഞ്ഞു. പിഎസ്എല്‍വി, ജിഎസ്എല്‍വി എന്നിവ വിക്ഷേപിക്കുന്ന ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയ്ക്ക് പകരം പ്രൊപ്പല്‍ഷന്‍ സെന്ററില്‍ നിന്നാണ് വിക്രം എസ് വിക്ഷേപിച്ചത്.
https://youtu.be/0efTFx2MD2w