മെസ്സി ഒരു മാജിക്; ലയണല്‍ മെസിയെ പുകഴ്ത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മെസ്സിയും സിദാനും ആണ് ഫുട്‌ബോള്‍ കണ്ട മികച്ച താരങ്ങള്‍

ദോഹ: ലയണല്‍ മെസ്സി മാജിക്ക് ആണെന്ന അഭിപ്രായവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മെസ്സി ഒരു അവിശ്വസനീയ കളിക്കാരനാണ്. മാജിക്ക് ആണെന്ന് പറയാം. 16 വര്‍ഷം ഞങ്ങള്‍ ഒരുമിച്ച് ഫുട്‌ബോള്‍ വേദി പങ്കിട്ടു. അതിനാല്‍ തന്നെ മെസ്സിയുമായി വലിയ ബന്ധമുണ്ടെന്നും റൊണാള്‍ഡോ വ്യക്തമാക്കി.

മെസ്സി ഒരു സഹതാരം പോലെയാണ്. അവന്‍ എന്നെക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന രീതിയെ ഞാന്‍ ശരിക്കും ബഹുമാനിക്കുന്നു. റൊണാള്‍ഡോ പറഞ്ഞു. അവന്റെ ഭാര്യ, എന്റെ കാമുകി പോലും, അവര്‍ക്ക് എപ്പോഴും പരസ്പര ബഹുമാനമുണ്ട്. അവര്‍ ഇരുവരും അര്‍ജന്റീനയില്‍ നിന്നുള്ളവരാണ്. റൊണാള്‍ഡോ പിയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

മെസ്സിയെ കുറിച്ച് എനിക്ക് എന്ത് പറയാന്‍ കഴിയും? ഫുട്‌ബോളിന് വേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യുന്ന ഒരു മഹാന്‍ ആണ് അദ്ദേഹം. റൊണാള്‍ഡോ പറഞ്ഞു. തന്നെ ഒഴിച്ചാല്‍ മെസ്സിയും സിദാനും ആണ് ഫുട്‌ബോള്‍ കണ്ട മികച്ച താരങ്ങള്‍ എന്നും റൊണാള്‍ഡോ പറഞ്ഞു.

Exit mobile version