കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ച് വീണു; വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരുക്ക്

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്

കൊച്ചി: ആലുവ പെരുമ്പാവൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരുക്കേറ്റു. ഒക്കല്‍ എസ്എന്‍എച്ച്എസ്എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഫര്‍ഹ ഫാത്തിമയ്ക്കാണ് പരുക്കേറ്റത്.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.ഇന്ന് രാവിലെ സ്‌കൂളില്‍ പോകുമ്പോള്‍ മഞ്ഞപ്പെട്ടിയില്‍ നിന്നു ബസില്‍ കയറിയ വിദ്യാര്‍ത്ഥിനി തിരക്ക് കാരണം ഫുട്‌ബോര്‍ഡില്‍ നിന്നു യാത്ര ചെയ്യുകയായിരുന്നു.

പെരിയാര്‍ ജംക്ഷനില്‍ എത്തി ബസ് നിര്‍ത്തുമ്പോള്‍ ഡോര്‍ തുറന്നു പുറത്തേയ്ക്കു തെറിച്ചു വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

Exit mobile version