ലോകസഭാ തിരഞ്ഞെടുപ്പിന് വേണ്ട പ്രചാരണ പ്രവർത്തനങ്ങൾ ഗംഭീരമാക്കി ബിജെപി

മണ്ഡലങ്ങളിൽ പര്യടനം ആരംഭിച്ചു

കൊച്ചി/തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടിൽ നിന്ന് പ്രവർത്തനങ്ങൾ ആരംഭിക്കാൻ ബിജെപി. പ്രഭാരിയായി ചുമതലയേറ്റ മുതിർന്ന നേതാവ് പ്രകാശ് ജാവഡേക്കർ ലോക്സഭാ മണ്ഡലങ്ങളിൽ പര്യടനം ആരംഭിച്ചു. എല്ലാ മണ്ഡലങ്ങളിലും നേതാക്കൾ പര്യടനം നടത്തുന്നുണ്ടെങ്കിലും പാർട്ടി സാധ്യതകൾ കാണുന്ന ആറ് മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.

കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനും കേരളത്തിലെ ഇരുമുന്നണികളുടെയും പൊള്ളത്തരം തുറന്ന് കാട്ടാനും പാർട്ടി ഗൃഹസമ്പർക്ക പരിപാടികൾ നടത്തുകയാണ്. പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സോഷ്യൽ മീഡിയ, അഭിഭാഷക പരിഷത്ത് എന്നിവയുൾപ്പെടെയുള്ള പാർട്ടിക്കുള്ളിലെ വിവിധ വിഭാഗങ്ങളുടെ യോഗം വിളിക്കാനും തീരുമാനമായി.

ഭക്തരുടെ താൽപര്യങ്ങൾക്ക് കോട്ടം തട്ടുന്ന തരത്തിൽ ശബരിമല വിഷയത്തിൽ എന്തെങ്കിലും തീരുമാനമെടുത്താൽ പാർട്ടി ശക്തമായി ഇടപെടും. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ നീക്കം നടന്നാൽ ശക്തമായി പ്രതിരോധിക്കാനും ബിജെപി പദ്ധതിയിടുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

 

Exit mobile version