തിരുവനന്തപുരം: കേരളാ പൊലീസിൽ വൻ അഴിച്ചുപണി, ജില്ലാ പോലീസ് മേധാവിമാരടക്കം 38 എസ്.പി.മാരെ സ്ഥലംമാറ്റി. നഗരസഭയിലെ കത്ത് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് യൂണിറ്റ് ഒന്ന് മേധാവി കെ.ഇ. ബൈജുവിനെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ്പിയായി സ്ഥലം മാറ്റി. റെജി ജേക്കബിനെയാണ് പകരക്കാരനായി നിയമിച്ചിരിക്കുന്നത്.
കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറായി ആർ.ഇളങ്കോയ്ക്കു പകരം തിരുവനന്തപുരം ഡി.സി.പി. അജിത് കുമാറിനെ നിയമിച്ചു. എറണാകുളം റേഞ്ച് എസ്.പി. ജെ. ഹിമേന്ദ്രനാഥിനെ കെ.എസ്.ഇ.ബി.യിൽ ചീഫ് വിജിലൻസ് ഓഫീസറായി മാറ്റിനിയമിച്ചു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജയ്ദേവ് ജി. എറണാകുളം ഭീകരവിരുദ്ധ സ്ക്വാഡ് എസ്.പി.യായും ചൈത്രാ തെരേസാ ജോണിനെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായും നിയമിച്ചു.
പോലീസ് ബറ്റാലിയൻ രണ്ടിലെ കമാൻഡന്റ് അങ്കിത് അശോകനെ തൃശ്ശൂർ ജില്ലാ പോലീസ് കമ്മിഷണറായും കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി രവി കെ.ബി.യെ തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ്.പി.യായും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി രാജീവ് പി.ബി.യെ വനിതാ കമ്മിഷൻ ഡയറക്ടറായും മാറ്റിനിയമിച്ചു. കോഴിക്കോട് റേഞ്ചിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്.പി. എം.എൽ. സുനിലിനെ കൊല്ലം റൂറൽ എസ്.പി.യായും മാറ്റി. റെയിൽവേ പോലീസ് സൂപ്രണ്ടായി ഗോപകുമാർ കെ.എസിനെ നിയമിച്ചു.
https://youtu.be/0efTFx2MD2w
മറ്റു നിയമനങ്ങൾ:
ബിജോയ് പി : എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ എസ്.പി.
സുനീഷ് കുമാർ ആർ : കേരളാ പോലീസ് അക്കാദമി അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ
പ്രശാന്തൻ കാണി ബി.കെ : റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് ബറ്റാലിയൻ കമാൻഡന്റ്
സാബു മാത്യു കെ.എം : എറണാകുളം റേഞ്ച് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ്.പി.
സുദർശൻ കെ.എസ് : ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി.
ഷാജി സുഗുണൻ : ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി എസ്.പി.
വിജയൻ കെ.വി : തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഹെഡ്ക്വാർട്ടേഴ്സ് എസ്.പി.
അജിത് വി : തിരുവനന്തപുരം സിറ്റി ലോ ആൻഡ് ഓർഡർ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണർ
അബ്ദുൾ റഷീദ് എൻ : കേരളാ ആംഡ് വിമെൻ പോലീസ് ബറ്റാലിയൻ കമാൻഡന്റ്
അജി വി.എസ് : പബ്ലിക് ഗവേർണൻസ് ആൻഡ് ലീഗൽ അഫയേഴ്സ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ
ജയശങ്കർ ആർ : സതേൺ റേഞ്ച് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ്.പി.
സന്ദീപ് വി.എം : കെ.എ.പി. 2 ബറ്റാലിയൻ കമാൻഡന്റ്
സുനിൽ കുമാർ വി : തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് 1 എസ്.പി.
അജി കെ.കെ : തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് 4 എസ്.പി.
രാജു എ.എസ് : വിമെൻ ആൻഡ് ചിൽഡ്രൻ സെൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ
ജോൺകുട്ടി കെ.എൽ : കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി.
രാജേഷ് എൻ : സംസ്ഥാന സ്പെഷ്യൽ ക്രൈംബ്രാഞ്ച് ഇന്റേണൽ സെക്യൂരിറ്റി എസ്.പി.
റെജി ജേക്കബ് : തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1 എസ്.പി.
കെ.ഇ. ബൈജു : സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് അഡ്മിനിസ്ട്രേഷൻ എസ്.പി.
ആർ. മഹേഷ് : കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി
Discussion about this post