മദ്രസ വിദ്യാര്‍ത്ഥിനിയെ എടുത്തെറിഞ്ഞ കേസ്: പ്രതി സൈക്കോ സിദ്ധിഖിനെ അറസ്റ്റ് ചെയ്തു

മഞ്ചേശ്വരം: മദ്രസ വിദ്യാര്‍ത്ഥിനിയെ എടുത്തെറിഞ്ഞ കേസില്‍ പ്രതി സൈക്കോ സിദ്ധിഖ് എന്നറിയപ്പെടുന്ന അബൂബക്കര്‍ സിദ്ധിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ രാവിലെ തന്നെ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍പും മദ്രസ വിദ്യാര്‍ത്ഥികളെ ഇയാള്‍ ആക്രമിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇന്ന് ആക്രമണത്തിന് ഇരയായത് ഒന്‍പത് വയസുള്ള പെണ്‍കുട്ടിയാണ്. മഞ്ചേശ്വരത്തിനടുത്ത് ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വച്ചാണ് സംഭവം. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിയാണ് കേസില്‍ പ്രതിയായ അബൂബക്കര്‍ സിദ്ധിഖ്.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനി. സിദ്ധിഖ് പെണ്‍കുട്ടിയുടെ അടുത്തേക്ക് സാവധാനം നടന്ന് വന്ന ശേഷം പെണ്‍കുട്ടിയെ എടുത്തുയര്‍ത്തി എറിയുകയായിരുന്നു. പ്രതി പെണ്‍കുട്ടിയുടെ അയല്‍വാസിയാണെന്നും പറയപ്പെടുന്നു. പെണ്‍കുട്ടിയുടെ സഹപാഠികളായ കുട്ടികള്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. ചൈല്‍ഡ് ലൈനിനും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

 

 

Exit mobile version