കാസര്‍കോട്: കെ.പി.സി.സി. മുന്‍ ഉപാധ്യക്ഷനും കാസര്‍കോട് ഡി.സി.സി. മുന്‍ പ്രസിഡന്റുമായ സി.കെ.ശ്രീധരന്‍ സി.പി.എമ്മിലേക്ക്. നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണു തീരുമാനമെന്നാണ് റിപ്പോർട്ട്.
https://youtu.be/YI8JasWbmBc
ഉപാധികളൊന്നുമില്ലാതെയാണു താന്‍ സി.പി.എമ്മില്‍ ചേരുന്നതെന്നാണു ശ്രീധരൻ പറയുന്നത്. 45 വർഷത്തെ കോൺഗ്രസ് ബന്ധം വിടുന്നതായും CPIM മായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പല വിഷയങ്ങളിലും സ്വീകരിക്കുന്ന നിലപാടുകളോടുള്ള വിയോജിപ്പും പാര്‍ട്ടി വിടാനുള്ള കാരണമാണെന്നു ശ്രീധരൻ ചൂണ്ടിക്കാട്ടി. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ശ്രീധരന്റെ പുസ്തകപ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെയാണു നിർവഹിച്ചത്.
Discussion about this post