വീട് നിർമ്മാണത്തിനിടയിൽ അപകടം; ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു

കോട്ടയം ചിങ്ങവനം പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്

കോട്ടയം: മറിയപ്പള്ളിയിൽ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് യുവാവ് മണ്ണിനടിയില്‍പ്പെട്ടു. വീടിന്റെ നിര്‍മാണത്തിലിരിക്കുന്ന മതിലാണ് ഇടിഞ്ഞുവീണത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അതിഥി തൊഴിലാളിയായ സുശാന്ത് (24) ആണ് മണ്ണിനടയില്‍ കുടുങ്ങിക്കിടക്കുന്നത്. കോട്ടയം ചിങ്ങവനം പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

മതില്‍ കെട്ടുന്നതിനായി മണ്ണ് മാറ്റാനുള്ള ശ്രമത്തിനിടെ നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. മറ്റുള്ളവരെ രക്ഷപെട്ടെങ്കിലും സുശാന്ത് മണ്ണിനടിയില്‍ അകപ്പെടുകയായിരുന്നു.

https://youtu.be/YI8JasWbmBc

 

Exit mobile version