കത്ത് വിവാദം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

ജിലന്‍സ് ഹൈക്കോടതിയിലും ക്രൈംബ്രാഞ്ച് സംഘം എഡിജിപിക്കുമാണ് റിപ്പോര്‍ട്ട് നല്‍കുക

തിരുവനന്തപുരം:  നഗരസഭയിലെ നിയമന കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചും വിജിലന്‍സും ഇന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിജിലന്‍സ് ഹൈക്കോടതിയിലും ക്രൈംബ്രാഞ്ച് സംഘം എഡിജിപിക്കുമാണ് റിപ്പോര്‍ട്ട് നല്‍കുക.

ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് നല്‍കും. തുടര്‍ന്ന് ക്രൈംബ്രാഞ്ച് എഡിജിപി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുന്ന റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടി ഡിജിപി തീരുമാനിക്കും.

https://youtu.be/YsYh3UYdnss

മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറിന്റെ പരാതിയിയെ തുടര്‍ന്ന് ആരംഭിച്ച വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അന്വേഷണസംഘം ഹൈക്കോടതിയിലായിരിക്കും സമര്‍പ്പിക്കുക.

കേസിന്റെ സ്ഥിതി വിവരമാണ് ഹൈക്കോടതിയെ അറിയിക്കുക. മൊഴി വിവരങ്ങള്‍ അടക്കം അറിയിക്കും. പ്രാഥമിക അന്വേഷണം സമയമെടുത്തു പൂര്‍ത്തിയാക്കാനാണ് വിജിലന്‍സ് തീരുമാനിച്ചിരിക്കുന്നത്. വിജിലന്‍സ് വരും ദിവസങ്ങളില്‍ നഗരസഭയിലെ കൂടുതല്‍ ജീവനക്കാരുടെ മൊഴിയെടുക്കും.കംപ്യുട്ടറും പരിശോധിക്കും.

അതേസമയം, മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹവും ബിജെപി കൗണ്‍സിലര്‍മാരുടെ അനിശ്ചിതകാല ഉപവാസ സമരവും തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ് നഗരസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.

Exit mobile version