കൊച്ചി : കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ആയി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വര്‍ഗീസിനെ നിയമിക്കാനുള്ള നീക്കം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയക്ക് 1.45 ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ് വിധി പറയുക.
യു.ജി.സി. ചട്ടം ലംഘിച്ചാണ് പ്രിയ വര്‍ഗീസിനെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയതെന്നും അവരെ പട്ടികയില്‍ നിന്ന് നീക്കണമെന്നുമാണ് രണ്ടാം റാങ്ക്കാരനായ പ്രോഫ. ജോസഫ് സ്‌കറിയയുടെ ആവശ്യം. യു.ജി.സി. ചട്ടമനുസരിച്ച് മാത്രമേ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാന്‍ കഴിയുവെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
എന്‍.എസ്.എസ് കോ ഓര്‍ഡിനേറ്റര്‍ ആയി കുഴിവെട്ടാന്‍ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സിംഗിള്‍ ബഞ്ച് വിമര്‍ശിച്ചിരുന്നു. പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് യു.ജി.സിയും കോടതിയെ അറിയിച്ചിട്ടുള്ളത്.
https://youtu.be/YsYh3UYdnss