തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഇന്നലെ ഉച്ചക്ക് ശേഷം ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,800 രൂപയിലും പവന് 38,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ 3 തവണ സ്വർണവില പുനക്രമീകരിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ ഉയർന്നു. നിലവിലെ വിപണി വില 68 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
Discussion about this post