തൃശ്ശൂര്‍: ലോകം മുഴുവന്‍ ഫുട്‌ബോള്‍ ആവേശത്തില്‍ മുങ്ങിക്കഴിഞ്ഞു. ഇനി നാല് ദിവസം മാത്രമാണ് ഖത്തര്‍ ലോകകപ്പിനുള്ള കാത്തിരിപ്പ്. ലോകകപ്പിൻ്റെ വിജയ, പരാജയ സാധ്യതകളുടെ അവലോകനങ്ങളിലാണ് നമ്മുടെ കൊച്ചു കേരളവും. ഇപ്പോഴിതാ ഇത്തരമൊരു പ്രവചനത്തിലൂടെ വൈറലാകുകയാണ് തൃശ്ശൂര്‍ നിന്നുള്ള ഒരു ഒന്നാം ക്ലാസുകാരന്‍ റാദിന്‍ റെനീഷ് .റാദിന്‍ അവലോകനം ചെയ്യുന്ന വീഡിയോ പിതാവ് റെനീഷാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. നിമിഷനേരത്തിനുള്ളില്‍ ഇത് വൈറലായി.
ഓരോ ടീമുകളെക്കുറിച്ചും താരങ്ങളെക്കുറിച്ചും കൃത്യമായും വ്യക്തമായും ധാരണയോടെ സംസാരിക്കുന്ന റാദിന്‍ അത്ഭുതവും ഒരല്പം കൗതുകവും സമ്മാനിക്കുകയാണ്. പോര്‍ച്ചുഗല്‍ ടീമിന്റേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകനാണ് റാദിന്‍. എന്നാല്‍ ബ്രസീല്‍ കപ്പ് അടിക്കുമെന്നാണ് റാദിന്റെ നിരീക്ഷണം. അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്താകുമെന്നും ഈ ഒന്നാം ക്ലാസുകാരന്‍ വിലയിരുത്തുന്നു.
റൊണാള്‍ഡോ ടീമിലുണ്ട് എന്നതാണ് പോര്‍ച്ചുഗലിനെ ഇഷ്ടപ്പെടാന്‍ കാരണം. പക്ഷെ അവര്‍ കപ്പടിക്കുമെന്ന് തോന്നുന്നില്ല. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലാകും പോരാട്ടം. ഫ്രാന്‍സിനോട് തോറ്റ് അര്‍ജന്റീന പുറത്താകും. പോളണ്ട്-ഡെന്‍മാര്‍ക്ക് അങ്കത്തില്‍ വിജയം ഡെന്‍മാര്‍ക്കിനാകും. റാദിന്‍ വീഡിയോയില്‍ പറയുന്നു.