തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്നും മാറാൻ സന്നദ്ധനാണെന്ന് കാട്ടി കെ.സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചതായി റിപ്പോർട്ട്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെ.പി.സി.സി അധ്യക്ഷ സ്ഥാനമൊഴിയാൻ സുധാകരൻ സന്നദ്ധത അറിയിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
പ്രതിപക്ഷ നേതാവിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. കെ.പി.സി.സി അധ്യക്ഷൻ്റെ തുടർച്ചയായുള്ള പ്രസ്താവനകൾ പാർട്ടിക്കും മുന്നണിക്കും ഒരുപോലെ ക്ഷീണമുണ്ടാക്കിയിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് സുധാകരൻ്റെ രാജി സന്നദ്ധത.