ബഹറിന്‍ മീഡിയസിറ്റി ഫിലിം പ്രൊഡക്ഷന്റെ പ്രഥമ സംരഭമായ ‘അനക്ക് എന്തിന്റെ കേടാ’ എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ചിങ്ങ് ബഹ്റിനില്‍ വച്ച് നടന്നു. നടന്‍ ശിവജി ഗുരുവായൂര്‍, ബഹ്റിന്‍ മീഡിയ സിറ്റി ചെയര്‍മാനും സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ഫ്രാന്‍സിസ് കൈതാരത്ത്, സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ ഷമീര്‍ ഭരതന്നൂര്‍, ബിഎംസി ഫിലിം സൊസൈറ്റി പ്രോജക്റ്റ് ഡയറക്ടറായ പ്രകാശ് വടകര, ജയമേനോന്‍, ശ്രാവണ മഹോത്സവ കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി.വി. ചെറിയാന്‍, ഫിലിം സൊസൈറ്റി കോര്‍ഡിനെറ്റര്‍ അന്‍വര്‍ നിലമ്പൂര്‍ എന്നിവര്‍ ടൈറ്റില്‍ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.