ശ്രദ്ധയുടെ കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ കിട്ടി: ഫ്രിഡ്ജില്‍ സൂക്ഷിച്ച മുഖം ഇടയ്ക്കിടെ എടുത്ത് നോക്കിയെന്ന് അഫ്ത്താബ്

ഡല്‍ഹി: പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച വനപ്രദേശത്ത് പ്രതി അഫ്താബിനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി . സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ചില ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ഫ്രിഡ്ജില്‍ സൂക്ഷിച്ച ശ്രദ്ധയുടെ മുഖം അഫ്താബ് ഇടക്കിടെ എടുത്തുനോക്കുമായിരുന്നു എന്നത് അടക്കമുള്ള ഞെട്ടിക്കുന്ന വിശദാംശങ്ങളും പുറത്ത് വന്നു.

ശ്രദ്ധയെ കൊലപ്പെടുത്തതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് അഫ്താബ് ദില്ലി ഛത്തര്‍പൂരിലെ ഫ്‌ലാറ്റ് വാടകക്കെടുത്തത്. ഇത് കൊലപ്പെടുത്താനുള്ള ഉദ്ദേശം വച്ചാണോയെന്നാണ് ഗൂഢോലോചന സംശയം നിലനിര്‍ത്തി പൊലീസ് അന്വേഷിക്കുന്നത്. സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്ന ശ്രദ്ധയും അഫ്താബും തമ്മില്‍ കൊലപാതക ദിവസവും വഴക്ക് കൂടിയിരുന്നതായി പൊലീസ് പറയുന്നു.

കൊലയ്ക്ക് ശേഷം അറക്കവാള്‍ ഉപയോഗിച്ചാണ് ശ്രദ്ധയുടെ മൃതദേഹം കഷ്ണങ്ങളാക്കിയത്. ശ്രദ്ധയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്‌പോഴും അഫ്താബ് അതേ മുറിയില്‍ തന്നെ താമസിച്ചു. സള്‍ഫര്‍ ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ചാണ് മുറിയിലെ ചോരക്കറ ഇല്ലാതാക്കിയത്. ഫ്രിഡ്ജില്‍ സൂക്ഷിച്ച ശ്രദ്ധയുടെ മുഖം ഇടക്കിടെ എടുത്തുനോക്കുമായിരുന്നുവെന്നും പൊലീസിനോട് പ്രതി പറഞ്ഞതായാണ് വിവരം.

ജോലിക്ക് ശേഷം എഴ് മണിയോടെ വീട്ടിലെത്തിയിരുന്ന അഫ്താബ് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ശരീരഭാഗങ്ങള്‍ ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ് ആണ് ഉപേക്ഷിക്കാന്‍ കൊണ്ടുപോയിരുന്നത്. സംശയം തോന്നാതിരിക്കാന്‍ ഫോയില്‍ പേപ്പര്‍ ഒഴിവാക്കിയാണ് ശരീരഭാഗങ്ങള്‍ കളഞ്ഞിരുന്നത്. ക്രൈം സിനിമകളുടെയും വെബ് സീരിസുകളുടെയും ആരാധകനായിരുന്ന അഫ്താബ് ഡ!!െക്‌സറ്റര്‍ എന്ന ക്രൈം സീരിസ് കാണുന്നതും പതിവായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

Exit mobile version