തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. സുപ്രീംകോടതി വിധിയില്‍ ഇനി ചര്‍ച്ചയില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചു. നിയമ നിര്‍മ്മാണം വേണമെന്ന യാക്കോബായ സഭയുടെ ആവശ്യം തള്ളി. സഭാതര്‍ക്കത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചതായി ഓര്‍ത്തഡോക്‌സ് പ്രതിനിധികള്‍ പറഞ്ഞു.
ചീഫ് സെക്രട്ടറി വി പി ജോയ് ആണ് സഭാ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ഹൈക്കോടതിയിലുള്ള കേസിന് ആധാരമായ പ്രശ്‌നങ്ങളില്‍ തുടര്‍ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടത്തുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കഴിഞ്ഞമാസം ചേര്‍ന്ന യോഗത്തിന്റെ തീരുമാന പ്രകാരമാണ തുടര്‍ ചര്‍ച്ചകള്‍ നടന്നത്.