കൊച്ചി: വിശ്വാസ വഞ്ചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍. 2019 ഫെബ്രുവരിയല്‍ കൊച്ചിയിലെ വാലന്റൈന്‍സ് ഡേ പരിപാടിയില്‍ പങ്കെടുക്കാമെന്ന് കരാര്‍ ഉണ്ടാക്കി പണം കൈപ്പറ്റി വഞ്ചിച്ചെന്ന കേസ് റദ്ദാക്കണമെന്നാണ് താരത്തിന്റെ ആവശ്യം. വിശ്വാസ വഞ്ചന നടത്തിയത് സംഘാടകരെന്നാണ് താരത്തിന്റെ വാദം. പങ്കെടുക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പിന്മാറി. പരിപാടി അവതരിപ്പിക്കാന്‍ കൊച്ചിയില്‍ എത്തിയെങ്കിലും കരാര്‍ പാലിക്കാന്‍ സംഘടകര്‍ക്കായില്ലെന്നും സണ്ണി ലിയോണ്‍ പറയുന്നു. സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും അടക്കം മൂന്ന് പേരാണ് ഹര്‍ജി നല്‍കിയത്. എറണാകുളം ക്രൈംബ്രാഞ്ച് എടുത്ത കേസ് റദ്ദാക്കണം എന്നാണ് ആവശ്യം. 2019 ലാണ് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്റെ
പരാതിയില്‍ സണ്ണി ലിയോണ്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്.
Discussion about this post