തിരുവനന്തപുരം: നെഹ്റുവിനെക്കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ കെ.സുധാകരനെതിരെ അമര്‍ഷം മുറുകുന്നു. വിഷയത്തില്‍ സുധാകരനോട് എഐസിസി നേരിട്ട് വിശദീകരണം തേടിയെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ വ്യക്തമാക്കി. നെഹ്റുവിനെക്കുറിച്ചുള്ള പ്രസ്താവന നാക്ക് പിഴയാണെന്ന് സുധാകരന് പറഞ്ഞതായാണ് വിവരം.
സംസ്ഥാന നേതൃത്വത്തോടും താരീഖ് അന്‍വര്‍ ഇന്ന് സംസാരിച്ചു. വിഷയത്തില്‍ സുധാകരന് ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞുവെന്ന പറഞ്ഞ താരീഖ് അന്‍വര്‍ അദ്ദേഹത്തിന്റെ മറുപടി തൃപ്തികരമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ക്കും നാക്ക് പിഴയുണ്ടാകാമെന്നും ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകില്ലെന്ന് സുധാകരന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പറഞ്ഞ താരീഖ് അന്‍വര്‍ തത്കാലം ഹൈക്കമാന്‍ഡ് സുധാകരനെ കൈവിടില്ലെന്ന് സൂചനയാണ് നല്‍കുന്നത്.
കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലും യുഡിഎഫ് മുന്നണിയിലും സുധാകരനെതിരെ അമര്‍ഷം ശക്തമാണ്. മുസ്ലീം ലീഗ് തങ്ങളുടെ അമര്‍ഷം ഇതിനോടകം പരസ്യപ്പെടുത്തി കഴിഞ്ഞു. നാളെ കോഴിക്കോട് ചേരുന്ന ലീഗിന്റെ ഉന്നതാധികാര സമിതി യോഗം ഈ വിഷയം ചര്‍ച്ച ചെയ്യും. ഇതിന് ശേഷമുള്ള ലീഗ് നിലപാട് എന്താവും എന്നത് നിര്‍ണായകമാണ്. കെ സുധാകരന് തിരുത്തണമെന്ന് പരസ്യമായി പറഞ്ഞ കെ മുരളീധരന് പാര്‍ട്ടിക്കുള്ളില്‍ സുധാകരനെതിരെ ഉയരുന്ന അതൃപ്തിയും രോഷവും കൂടിയാണ് പ്രകടമാക്കിയത്. ഖേദപ്രകടനം കൊണ്ടായില്ലെന്നും ലീഗിനെ അടക്കം വിശ്വാസത്തില്‍ എടുത്തുള്ള തിരുത്തല്‍ വേണമെന്നും മുരളീധരന് പറഞ്ഞു.
Discussion about this post