ഡേറ്റിങ് ആപ്പിലൂടെ മറ്റൊരു യുവതിയേയും ഫ്ലാറ്റിലെത്തിച്ചു; അഫ്ത്താബ് കൊടും ക്രിമിനലെന്ന് പോലീസ്

കൊലയ്ക്ക് ശേഷം ശരീരം 35 കഷണങ്ങളാക്കിയശേഷം പ്രതി പുത്തന്‍ ഫ്രിഡ്ജ് വാങ്ങി അതില്‍ മൃതശരീരം സൂക്ഷിച്ചു

ഡൽഹി: പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് പലയിടങ്ങളിലായി ഉപേക്ഷിച്ച കേസിൽ പിടിയിയിലായ പ്രതി അഫ്ത്താബ് അമീന്‍ പൂനാവാല കൊടും ക്രിമിനലെന്ന് പോലീസ്.

മികച്ച നിലയില്‍ വിദ്യാഭ്യാസം നേടിയ ആളാണ് പ്രതി. സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും, മുംബയിലെ എല്‍എസ് റഹേജ കോളേജില്‍ നിന്ന് ബിഎംഎസ് ബിരുദവും നേടി. പാചകത്തില്‍ അതീവ തത്പരനായിരുന്ന പൂനാവാല ഒരു ഫുഡ് ബ്ലോഗര്‍ കൂടിയാണ്. ഇരുപത്തിയെണ്ണായിരത്തോളം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ ഇയാളെ ഫോളോ ചെയ്തിരുന്നത്.

കൊലപാതകത്തിന് ശേഷം ഇയാള്‍ മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാനായി ശ്രദ്ധയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സജീവമായിരുന്നു. ശ്രദ്ധയുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും ഇയാള്‍ കൃത്യമായി അടച്ചിരുന്നു. യുവതിയുടെ സുഹൃത്തുക്കളുമായി ഇയാള്‍ ചാറ്റ് ചെയ്തിരുന്നു. ശ്രദ്ധ ജീവിച്ചിരിക്കുന്ന എന്നു മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ വേണ്ടതെല്ലാം ഇയാള്‍ ചെയ്തിരുന്നു.

മേയ് 18നായിരുന്നു ശ്രദ്ധയെ കൊന്നത്. കൊലയ്ക്ക് ശേഷം ശരീരം 35 കഷണങ്ങളാക്കിയശേഷം പ്രതി പുത്തന്‍ ഫ്രിഡ്ജ് വാങ്ങി അതില്‍ മൃതശരീരം സൂക്ഷിച്ചു. ഓരോദിവസവും പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷം ഓരോ ശരീര ഭാഗവും പൊളിത്തീന്‍ കവറില്‍ പൊതിഞ്ഞ് പുറത്ത് കൊണ്ട് പോയി മെഹ്രൗളിയിലെ വനമേഖലയിലെ പലിടത്തായി വലിച്ചെറിയുകയായിരുന്നു. പതിനെട്ടു ദിവസം കൊണ്ടാണ് മൃതദേഹം പൂര്‍ണമായി ഉപേക്ഷിച്ചത്.

https://youtu.be/EXw5y15w1m0

 

വെട്ടി നുറുക്കിയ ശരീരഭാഗം സൂക്ഷിക്കാനായി 300 ലിറ്ററിന്റെ പുതിയ ഫ്രിഡ്ജ് വാങ്ങി. ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ എന്നും മുറിയില്‍ സുഗന്ധദ്രവ്യങ്ങള്‍ കത്തിച്ചു വെച്ചിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതും പൊലീസിന് വെല്ലുവിളിയാണ്.

അഫ്താബും ശ്രദ്ധയും മുംബൈയിലെ തങ്ങളുടെ ബന്ധത്തിനിടയില്‍ പതിവായി വഴക്കിടാറുണ്ടായിരുന്നു. പരസ്പരം വഞ്ചന ഇരുവരും സംശയിക്കുകയും പലപ്പോഴും ജിപിഎസ് വിവരങ്ങളും ചുറ്റുപാടുകളുടെ ഫോട്ടോഗ്രാഫുകളും ആവശ്യപ്പെടുകയും ചെയ്തിരുന്നു. തങ്ങളുടെ ബന്ധം മികച്ചതാക്കാന്‍, ഈ വര്‍ഷം ഏപ്രിലില്‍ അവര്‍ ഹിമാചല്‍ പ്രദേശിലേക്കും ഉത്തരാഖണ്ഡിലേക്കും ഒരു യാത്ര പ്ലാന്‍ ചെയ്തു. യാത്ര കഴിഞ്ഞ് ദല്‍ഹിയിലേക്ക് മാറാന്‍ തീരുമാനിച്ചു.

മെയ് 15 നാണ് അവര്‍ ഡല്‍ഹിയിലേക്ക് മാറി സൗത്ത് ഡല്‍ഹിയിലെ മെഹ്‌റൗളിയില്‍ ഒരു ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്തത്. പുതിയ സ്ഥലത്തേക്ക് മാറി മൂന്ന് ദിവസത്തിന് ശേഷം അവര്‍ വീണ്ടും വഴക്കുണ്ടാക്കി, അത് ശ്രദ്ധയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു എന്ന പോലീസ് പറയുന്നു

നിരവധി യുവതികളെ അഫ്ത്താബ് വലയിലാക്കിയതായാണ് വിവരം. മഹാരാഷ്ട്ര പാല്‍ഘര്‍ സ്വദേശിനിയും മുംബയിലെ മള്‍ട്ടി നാഷണല്‍ കമ്പനിയുടെ കാള്‍ സെന്റര്‍ ജീവനക്കാരിയുമായ ശ്രദ്ധ വാല്‍ക്കറെയാണ് (26) അഫ്ത്താബ് ക്രൂരമായ കൊന്നത്. ശ്രദ്ധയെ കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം തൊട്ടടുത്ത ദിവസം അഫ്താബ് ഡേറ്റിംഗ് ആപ്പ് ബംബിള്‍ ഇന്‍സ്റ്റാള്‍ ചെയ്തതെന്നു പോലീസ് കണ്ടെത്തി.

ഡേറ്റിംഗ് ആപ്പില്‍ സൈക്കോളജിസ്റ്റായ മറ്റൊരു സ്ത്രീയെ ഇതേ ഫ്ലാറ്റിൽ ഇയാള്‍ എത്തിച്ചിരുന്നു. 2019 ല്‍ അഫത്താബ് ശ്രദ്ധയുമായി ആദ്യമായി ബന്ധപ്പെട്ടതും ഇതേ ഡേറ്റിംഗ് ആപ്ലിക്കേഷനിലൂടെയാണ്.

Exit mobile version