കോൺഗ്രസിന് വേറെ ഓപ്ഷനില്ല; സുധാകരൻ്റെ മനസ്സ് ബി.ജെ.പിക്ക് ഒപ്പം: കെ.സുരേന്ദ്രൻ

സമാന ചിന്താഗതിക്കാർ ഒരുപാട് കോൺ​ഗ്രസിലുണ്ട്

തിരുവനന്തപുരം: കോൺ​ഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെ ആർഎസ്എസ് അനുകൂല വിവാദ പരാമർശത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുധാകരൻ്റെ മനസ്സ് ബിജെപിക്ക് ഒപ്പമാണ്. സമാന ചിന്താഗതിക്കാർ ഒരുപാട് കോൺ​ഗ്രസിലുണ്ട്. കോൺഗ്രസിന് വേറെ ഓപ്ഷൻ ഇല്ലെന്നും ജനങ്ങൾ അവരെ കൈയോഴിയുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

കെ സുധാകരന്റെ അഭിപ്രായം മറ്റ് നേതാക്കൾക്കുമുണ്ട്. കെ.പി.സി.സി പ്രസിഡന്റിനെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുന്നില്ല. പക്ഷെ അവർ അരക്ഷിതരാണ്. ഇവിടെ ഓഫറുകൾ ഒന്നും നൽകാൻ ഇല്ലാത്തതിനാലാണ് കോൺഗ്രസ്സ് നേതാക്കൾ ബി.ജെ.പിയിലേക്ക് വരാത്തത്. പദവികൾ നൽകാൻ കഴിയുമെങ്കിൽ സ്ഥിതി മറിച്ച് ആകുമായിരുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം സുധാകരൻ വിഷയത്തിൽ എതിർപ്പറിയിടച്ച മുസ്ലിം ലീ​ഗിനെതിരെയും സുരേന്ദ്രൻ പ്രതികരിച്ചു. കെ സുധാകരനെ ചാരി ലീഗ് ഇടതു മുന്നണിയിലേക്ക് പോകാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ എന്തിനാണ് അഭിപ്രായം പറയുന്നതെന്നും ലീഗ് ആണോ കോൺഗ്രസിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും സുരേന്ദ്രൻ ചോ​ദിച്ചു.

https://youtu.be/NKk_7cs3sG0

 

Exit mobile version