G20 ഉച്ചകോടിക്ക് ഇന്ന് തുടക്കം; ഗ്രൂപ്പ് നേതൃസ്ഥാനം ഏറ്റെടുക്കാൻ ഇന്ത്യ

"വസുധൈവ കുടുംബകം" അല്ലെങ്കിൽ "ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി" എന്നതാണ് ഇന്ത്യയുടെ G20 നേതൃസ്ഥാനത്തിന്‍റെ തീം

ഇന്തോനേഷ്യ: ബാലിയില്‍ ഇന്ന് തുടങ്ങുന്ന G20 ഉച്ചകോടിയിൽ ഇന്ത്യ ഗ്രൂപ്പിന്‍റെ നേതൃസ്ഥാനം ഏറ്റെടുക്കും. ഡിസംബര്‍ ഒന്നിനാണ് ഇന്ത്യ ഗ്രൂപ്പിന്‍റെ നേതൃസ്ഥാനം ഏറ്റെടുക്കുക. ബാലിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

ഇത്തവണത്തെ G20 ഉച്ചകോടിയില്‍ ആരോഗ്യം, ഊർജസുരക്ഷ, സാങ്കേതികമാറ്റം എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും. റഷ്യ, യുക്രൈൻ സംഘർഷവും ചർച്ചയായേക്കും. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നിരവധി നേതാക്കളുമായി പ്രത്യേക ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.

https://youtu.be/NKk_7cs3sG0

 

“വസുധൈവ കുടുംബകം” അല്ലെങ്കിൽ “ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി” എന്നതാണ് ഇന്ത്യയുടെ G20 നേതൃസ്ഥാനത്തിന്‍റെ തീം. G20 ഉച്ചകോടിയിൽ ഭക്ഷ്യ – ഊർജ്ജ സുരക്ഷ, ഡിജിറ്റൽ പരിവർത്തനം, ആരോഗ്യം എന്നീ മൂന്ന് പ്രധാന സെഷനുകളിൽ മോദി പങ്കെടുക്കും. പുനരുപയോഗ ഊർജം, ഡിജിറ്റൽ വിപ്ലവം തുടങ്ങിയ വിഷയങ്ങൾ ഇന്ത്യ ഉന്നയിക്കും. ആരോഗ്യം, കൃഷി, പകർച്ചവ്യാധിയാനന്തര സാമ്പത്തിക വീണ്ടെടുക്കൽ, ഊർജം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലെ പ്രധാന ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് ഉച്ചകോടിയിൽ പ്രധാനമന്ത്രി മുന്നോട്ട് വയ്ക്കുമെന്നാണ് പ്രതീക്ഷ.

Exit mobile version