1744 വൈറ്റ് ആള്‍ട്ടോ ട്രെയിലര്‍ പുറത്തിറങ്ങി

1744 വൈറ്റ് ആള്‍ട്ടോ, പേര് സൂചിപ്പിക്കുന്ന പോലെ ഒരു വൈറ്റ് ആള്‍ട്ടോ കാറ് കേന്ദ്രകഥാപാത്രമായി വരുന്നു സിനിമയാണ്. ജനപ്രീതിയും നിരവധി അവാര്‍ഡുകളും കരസ്ഥമാക്കിയ തിങ്കളാഴ്ച നിശ്ചയം സിനിമയുടെ സംവിധായകന്‍ സെന്ന ഹെഗ്ഡെയുടെ ചിത്രമാണ് 1744 വൈറ്റ് ആള്‍ട്ടോ. ഷറഫുദ്ധീന്‍ പോലീസ് വേഷത്തിലെത്തുന്ന ചിത്രം നര്‍മത്തിനും ആക്ഷേപഹാസ്യത്തിനും പ്രാധാന്യം നല്‍കുന്ന സിനിമയാണ്. ഷറഫുദ്ധീന്‍ ഇതുവരെ ചെയ്യാത്ത വളരെ വ്യത്യസ്ത കഥാപാത്രമാണിതെന്ന് പറയുന്നു, ഒപ്പം കഥയുടെ പരിസരവും സന്ദര്‍ഭങ്ങളും വ്യത്യസ്തത നിറഞ്ഞതാണെന്ന് ടീസറിലൂടെ കാണാം. കാഞ്ഞങ്ങാട് പശ്ചാത്തലമാകുന്ന ചിത്രത്തില്‍ വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, അരുണ്‍ കുരിയന്‍, സ്മിനു സിജോ, ആര്യ സലിം, ആനന്ദ് മന്മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.

 

Exit mobile version