ഡല്‍ഹി:കേരളത്തിലെ എന്‍ജിനീയറിങ്ങ് പ്രവേശനത്തിന് ഉള്ള സമയപരിധി നവംബര്‍ 30 വരെ നീട്ടി സുപ്രീം കോടതിയുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി സമയ പരിധി നീട്ടിയത്. കേരളത്തില്‍ 273 ബി ടെക് സീറ്റുകളും 751 എം ടെക് സീറ്റുകളും ഒഴിഞ്ഞ് കിടക്കുകയാണെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍ അറിയിച്ചു. കഴിഞ്ഞ തവണ അഭിഭാഷകന്‍ അബ്ദുള്ള നസീഹ് ചീഫ് ജസ്റ്റിസിന് മുന്നില്‍ ഹര്‍ജി പരാമര്‍ശിച്ചതോടെയാണ് ഇന്ന് വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.