Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News Kerala

മുഖ്യമന്ത്രിക്കസേരയിൽ തുടർച്ചയായി 2,364 ദിവസം, റെക്കാർഡിട്ട് സഖാവ് പിണറായി വിജയൻ

News Bureau by News Bureau
Nov 14, 2022, 12:10 pm IST
in Kerala
Share on FacebookShare on TwitterTelegram

കേരളത്തിന്റെ ചരിത്രത്തിൽ തുടർച്ചയായി ഏറ്റവുമധികം കാലം മുഖ്യമന്ത്രിയായതിന്റെ റെക്കോർഡ് ഇനി സഖാവ് പിണറായി വിജയന്.
മുഖ്യമന്ത്രിക്കസേരയിൽ ഇന്ന് പിണറായി 2364 ദിവസം തികച്ചു. ഇതോടെ 2,364 ദിവസം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ റെക്കോർഡാണ് പിണറായി മറികടന്നത്. 1970 ഒക്ടോബർ 4 1977 മാർച്ച് 25 വരെയാണ് (ടെക്സ്റ്റ്) അച്യുതമേനോൻ കേരളത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ചത്. അച്യുതമേനോൻ ഒരു മന്ത്രിസഭാ കാലത്താണ് ഈ നേട്ടം കൈവരിച്ചത്. അടിയന്തരാവസ്ഥ കാലമായതിനാലാണ് അച്യുതമേനോന് മന്ത്രിസഭാ കാലാവധി നീട്ടിലഭിച്ചത്.
https://youtu.be/NKk_7cs3sG0
എന്നാൽ പിണറായി വിജയൻ തുടർച്ചയായ 2 മന്ത്രിസഭാ കാലത്താണ് ഈ നേട്ടം കൈവരിക്കുന്നത്.
2016 മെയ് 25 നാണ് പിണറായി വിജയൻ കേരളത്തിന്‍റെ 12-ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രണ്ട് തവണയും ജനവിധിയിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത് എന്ന പ്രത്യേകതയും പിണറായി വിജയനുണ്ട്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് 17 ദിവസം കാവൽ മുഖ്യമന്ത്രിയായിരുന്നത് കൂടി ചേര്‍ത്താണ് അദ്ദേഹം ഇത്രയും ദിവസം തുടർച്ചയായി കേരളം ഭരിച്ചത്.
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി ഇരുന്നിട്ടുള്ളത് ഇ.കെ.നയനാരാണ്. നയനാർ 10 വർഷവും 353 ദിവസവുമാണ് മുഖ്യമന്ത്രി പദത്തിലിരുന്നത്.
2016-ല്‍ 91 സീറ്റുകളുമായാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി അധികാരത്തിലെത്തിയതെങ്കില്‍ 2021-ല്‍ എട്ട് സീറ്റുകള്‍ കൂടി അധികം നേടി 99 സീറ്റുകളുമായാണ് വീണ്ടും അധികാര തുടർച്ച നേടിയത്. രണ്ട് തവണയും ധര്‍മടത്തുനിന്നാണ് പിണറായി വിജയന്‍ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചത്.
നിലവിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ, 1998 മുതൽ 2015 വരെ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നു. കേരളത്തിൽ ഏറ്റവും അധികം കാലം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുള്ളതും പിണറായി വിജയനാണ്. കേരളത്തിലെ ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ നേതൃനിരയിലെത്തിയ വിജയൻ അടിയന്തരാവസ്ഥക്കാലത്ത് പതിനെട്ടുമാസം കണ്ണൂർ സെൻട്രൽജയിലിൽ രാഷ്ട്രീയ തടവുകാരനായിരുന്നു.

Tags: Pinarayi Vijayankerala cm
ShareSendTweetShare

Related Posts

Wild animal attack malappuram

മലപ്പുറത്ത് വന്യജീവി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

Nanthancode massacre

നന്തൻകോട് കൂട്ടക്കൊല: പ്രതിക്ക് ജീവപര്യന്തം ശിക്ഷ

Congress leadership

അടിമുടി മാറാന്‍ കോണ്‍ഗ്രസ്; 10 ഡിസിസി അധ്യക്ഷന്മാരെ മാറ്റാൻ തീരുമാനം

Sunny Joseph kpcc president

ചുമതലയേറ്റ് സണ്ണി ജോസഫ്; ഇന്ദിരാഭവനിൽ ആവേശം

Vellarmala school sslc result

വെള്ളാർമല സ്കൂളിലെ കുട്ടികള്‍ക്ക് അഭിനന്ദനവുമായി പ്രിയങ്ക ​ഗാന്ധി

'Cricket is not above the country'

ക്രിക്കറ്റ് രാജ്യത്തിന് മുകളിലല്ല’: ഐപിഎൽ പതിനേഴാം സീസൺ താൽക്കാലികമായി നിർത്തിവച്ചു

Discussion about this post

Latest News

tamil nadu vs Pakistan gdp

പാകിസ്താന്റെ ജിഡിപി മറികടക്കാൻ തമിഴ്നാട്

Wild animal attack malappuram

മലപ്പുറത്ത് വന്യജീവി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

പാകിസ്ഥാൻ ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ വിട്ടയച്ചു

പാകിസ്ഥാൻ ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ വിട്ടയച്ചു

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് ചുമതലയേറ്റു

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് ചുമതലയേറ്റു

Nanthancode massacre

നന്തൻകോട് കൂട്ടക്കൊല: പ്രതിക്ക് ജീവപര്യന്തം ശിക്ഷ

Congress leadership

അടിമുടി മാറാന്‍ കോണ്‍ഗ്രസ്; 10 ഡിസിസി അധ്യക്ഷന്മാരെ മാറ്റാൻ തീരുമാനം

India's primary objective was to dismantle terrorism

ഭാവിയിലെ ഏത് പ്രകോപനത്തെയും നേരിടാൻ ഇന്ത്യ സജ്ജമെന്ന് കര-വ്യോമ-നാവിക സേന

Virat Kohli retires from Test cricket

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies