തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമത്തിലെ വാഹനങ്ങള്‍ക്ക് തീയിട്ട കേസില്‍ നിര്‍ണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. അക്രമി സംഘം ബൈക്കില്‍ എത്തുന്ന സി.സി.ടി.വി. ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.
അക്രമം നടക്കുന്നതിന് തൊട്ടുമുമ്പ് ആക്രമികള്‍ ആശ്രമ പരിസരത്ത് ബൈക്കില്‍ എത്തിയതായി അന്വേഷണ സംഘത്തിന് സൂചനയുണ്ട്. പുലര്‍ച്ചെ 2:27 ന് ബൈക്കില്‍ എത്തിയ സംഘം 2.38 ന് തിരിച്ചുപോയി. പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക ദൃശ്യങ്ങള്‍ കണ്ടെത്തിയത്.
ആശ്രമത്തിലെ സി.സി.ടി.വി. കേടായത് സംഭവത്തിന് മാസങ്ങള്‍ക്കു മുമ്പാണെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു.
https://youtu.be/58IoVFYCBGc