പങ്കാളിയെ വെട്ടിനുറുക്കിയ സംഭവം; മൃതദേഹം സൂക്ഷിക്കാന്‍ മാത്രം പുതിയ ഫ്രിഡ്ജ്, പ്രചോദനം പരമ്പര

ഡല്‍ഹി:പങ്കാളിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് കാട്ടില്‍ കഷ്ണങ്ങളാക്കി തള്ളിയ സംഭവത്തില്‍ ഒരാള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. തുടര്‍ ച്ചയായി 18 ദിവസം രാത്രി രണ്ട് മണിക്ക് ഇയാള്‍ ഡല്‍ഹിയിലെ മെഹ്‌റൗലി വനത്തില്‍ തന്റെ പങ്കാളിയുടെ ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു. അഫ്താബ് അമീന്‍ പുനവാലയാണ് കുറ്റകൃത്യം ചെയ്തത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അഫ്താബിന്റെ കൂടുതല്‍ പ്രസ്താവനകള്‍ പുറത്തുവന്നിട്ടുണ്ട്. ശ്രദ്ധയുടെ മരണശേഷം മൃതദേഹം 35 കഷണങ്ങളായി മുറിച്ച് അഫ്താബ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. മൃതദേഹം സൂക്ഷിക്കുന്നതിനായി മാത്രം അഫ്താബ് 300 ലിറ്ററിന്റെ പുതിയ റഫ്രിജറേറ്റര്‍ വാങ്ങി. ദുര്‍ഗന്ധത്തിനുള്ള സാധ്യത ഇല്ലാതാക്കാന്‍ ചന്ദനത്തിരികള്‍ കൂട്ടത്തോടെ കത്തിച്ചു. അടുത്ത 18 ദിവസങ്ങളില്‍ ഇയാള്‍ ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ മെഹ്‌റൗലി വനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ചു.

സീരിയല്‍ കില്ലര്‍ ഡെക്സ്റ്റര്‍ മോര്‍ഗന്റെ കഥ പറയുന്ന അമേരിക്കന്‍ ടിവി പരമ്പരയായ ‘ഡെക്സ്റ്ററി’യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് അഫ്താബിന്റെ പ്രാഥമിക മൊഴി. ഫോറന്‍സിക് വിദഗ്ധനായ ഡെക്സ്റ്റര്‍ മോര്‍ഗന്‍ രാത്രിയില്‍ ഒരു സീരിയല്‍ കില്ലറായി മാറുന്നതായിരുന്നു പരമ്പരയുടെ പ്രമേയം. നേരത്തെ ഷെഫായി ജോലി ചെയ്തിരുന്ന പരിചയത്തിലാണ് അഫ്താബ് മൃതദേഹം 35 കഷണങ്ങളായി മുറിച്ചതെന്നും പൊലീസിനോട് പറഞ്ഞു.

 

Exit mobile version