ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതരായ ശ്രീലങ്കക്കാരെ നാടുകടത്തും. മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെയാണ് ശ്രീലങ്കയിലേക്ക് നാടുകടത്തുക. 10 ദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് തിരുച്ചിറപ്പള്ളി ജില്ലാ കളക്ടര്‍ പറഞ്ഞു.
രാജീവ് ഗാന്ധി വധക്കേസിലെ എല്ലാ പ്രതികളും 30 വര്‍ഷത്തിലേറെ നീണ്ട ജയില്‍ വാസത്തിന് ശേഷം ജയില്‍ മോചിതരായിരുന്നു. നളിനി, ഭര്‍ത്താവ് ശ്രീഹരന്‍ (മുരുകന്‍), ശാന്തന്‍ എന്നിവരാണ് വെല്ലൂര്‍ ജയിലില്‍ നിന്ന് ആദ്യം മോചിതരായത്.
റോബര്‍ട്ട് പയസിനെയും സഹോദരീ ഭര്‍ത്താവ് ജയകുമാറിനെയും പുഴല്‍ ജയിലില്‍ നിന്നും സെന്‍ട്രല്‍ ജയിലില്‍നിന്ന് പരോളിലുള്ള രവിചന്ദ്രനെയും പിന്നാലെ വിട്ടയച്ചു. നേരത്തെ ജയില്‍ മോചിതനായ പേരറിവാളന്‍ അമ്മ അര്‍പ്പുതമ്മാളിനൊപ്പം ഇവരെ സ്വീകരിക്കാന്‍ എത്തിയിരുന്നു.