കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രോഗം ബാധിച്ച് ചത്ത കോഴികളെ വില്‍പ്പന നടത്തിയ വിഷയത്തില്‍ വിശദീകരിച്ച് കാണിച്ച് കോഴിക്കോട്ടെ ചിക്കന്‍ വ്യാപാര സമിതി. രോഗം ബാധിച്ച കോഴികളെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വിലയ്ക്ക് എത്തിച്ച് വില്‍ക്കുന്നു എന്ന് ചിക്കന്‍ കടയുടമകള്‍ പറഞ്ഞു.
ഓഫറുകള്‍ നല്‍കി ചെറിയ വിലയ്ക്ക് ഇറച്ചി വിറ്റ് ആളുകളെ കബളിപ്പിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. സംഘടന തന്നെ പലപ്പോഴായി പരാതി പറഞ്ഞിട്ടും അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നാണ് മറ്റൊരു പരാതി. കോഴികളെ തിങ്ങിനിറച്ചു കൊണ്ടുവരുന്നതാണ് ചത്തുപോകാന്‍ കാരണമെന്ന് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം പറയുന്നത് ശരിയല്ല. അസുഖം ബാധിച്ച കോഴികളെ തന്നെയാണ് കൊണ്ടുവരുന്നതെന്നും ചിക്കന്‍ വ്യാപാര സമിതി ആരോപിച്ചു.
https://youtu.be/58IoVFYCBGc
മൃഗസംരക്ഷണ വകുപ്പിനെതിരെ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് രംഗത്തെത്തി. അടിയന്തര നടപടിയോ ഇടപെടലോ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയില്ലെന്നാണ് മേയര്‍ ആക്ഷേപിക്കുന്നത്. ചത്ത ഇറച്ചിക്കോഴികളെ വില്‍പ്പന നടത്തിയ സംഭവത്തിലാണ് മേയര്‍ മൃഗ സംരക്ഷണ വകുപ്പിനെ പഴിചാരുന്നത്. കാര്യക്ഷമമായ പരിശോധന നടത്താത്തതും നടപടി സ്വീകരിക്കാത്തതുമാണ് ഇത്തരം അലംഭാവങ്ങള്‍ക്ക് കാരണമെന്ന് മേയര്‍ കുറ്റപ്പെടുത്തി.
സാംപിള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തേണ്ടത് മൃഗസംരക്ഷണ വകുപ്പാണ്. കോര്‍പറേഷന് ഇത്തരം സംവിധാനങ്ങള്‍ നടപ്പാക്കുന്നതില്‍ പരിമിധിയുണ്ട്.ആരോഗ്യ വകുപ്പിന്റെ കൂടി സഹകരണത്തോടെ നടപ്പാക്കേണ്ട ബാധ്യത മൃഗസംരക്ഷണ വകുപ്പിനാണെന്നും മേയര്‍ ചൂണ്ടിക്കാട്ടി.
Discussion about this post