കോഴിക്കോട്: കോടഞ്ചേരിയിൽ പോക്സോ കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് സസ്‍പെൻഷൻ. സഹോദരിമാരായ കുട്ടികളോട് അപമര്യാദയായി പെരുമാറിയ കോടഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ വിനോദിനെതിരെയാണ് നടപടി. വടകര റൂറൽ എസ്.പിയാണ് വകുപ്പുതല അന്വേഷണം നടത്തി നടപടി എടുത്തത്.
ബന്ധുക്കൾ കൂടിയായ 12ഉം 13ഉം വയസുള്ള സഹോദരിമാരോടാണ് ഇയാൾ മോശമായി പെരുമാറിയത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കൂരാച്ചുണ്ട് പൊലീസായിരുന്നു കേസെടുത്തത്.
പെൺകുട്ടികളുടെ മാതാവ് ഇയാൾക്കെതിരെ പീഡന പരാതി നൽകിയിരുന്നു. അത് അന്വേഷിക്കുന്നതിനിടെയാണ് കുട്ടികളുടെ മൊഴിയും വരുന്നത്. കഴിഞ്ഞ മാസം 13ാം തിയതിയാണ് ഒരു കുട്ടി മൊഴി നൽകിയത്. ഇന്നലെ രണ്ടാമത്തെ കുട്ടിയും മൊഴി നൽകി. പ്രതിയായ പൊലീസുകാരൻ ഒളിവിലാണെന്നാണ് വിവരം. കഴിഞ്ഞ ഒരുമാസമായി പ്രതി മെഡിക്കൽ ലീവിലാണെന്നാണ് സ്റ്റേഷനിൽ നിന്നുളള വിവരം.
https://youtu.be/W2evNKqnsPU