കൊച്ചി: ഫിഷറീസ് സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സലറായി ഡോ.കെ. റിജി ജോണിനെ നിയമിച്ച നടപടി റദ്ദാക്കി ഹൈക്കോടതി. യു.ജി.സി. ചട്ടങ്ങള്‍ ലംഘിച്ചാണ് വി.സി. നിയമിച്ചതെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. യു.ജി.സി. ചട്ടപ്രകാരം പുതിയ സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കുഫോസ് വി.സി ആയി ഡോ.കെ.റിജി ജോണിനെ നിയമിച്ചതു യു.ജി.സി ചട്ടപ്രകാരം അല്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. വി.സി നിയമന പട്ടികയില്‍ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ.കെ.വിജയന്‍ ആണ് ഹര്‍ജി നല്‍കിയത്.
യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രഫസറായി പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് മതിയായ യോഗ്യത ഇല്ലെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം. ഡോ. റിജി ജോണ്‍ പി.എച്ച്.ഡി കാലയളവായ മൂന്നു വര്‍ഷം പ്രവൃത്തി പരിചയത്തിലുള്‍പ്പെടുത്തിയാണ് അപേക്ഷ നല്‍കിയതെന്നും ഹര്‍ജിക്കാര്‍ പറയുന്നു.
https://youtu.be/W2evNKqnsPU
Discussion about this post