കത്ത് വിവാദം; കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്

വിജിലന്‍സ് സംഘം ഇന്ന് മേയറുടെ ഓഫീസിലെ കമ്പ്യൂട്ടര്‍ പരിശോധിക്കും

തിരുവനന്തപുരം: നഗരസഭ നിയമന വിവാദത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് ഡി.ജി.പിക്ക് കൈമാറും. സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്നാണ് പ്രാഥമിക അന്വേഷണം നടത്തുന്ന എസ്.പി മധുസൂദനന്റെ ശുപാര്‍ശ.

അതിനിടെ, കത്തിലെ അഴിമതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ഇന്ന് മേയറുടെ ഓഫീസിലെ കമ്പ്യൂട്ടര്‍ പരിശോധിക്കും കൂടുതല്‍ ജീവനക്കാരില്‍ നിന്ന് മൊഴിയുമെടുക്കും. തന്റെ പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമെന്നാണ് മേയറുടെ മൊഴി. കേസില്‍ നിര്‍ണായക തെളിവായ കത്തിന്റെ യഥാര്‍ത്ഥ പകര്‍പ്പ് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ശുപാര്‍ശ.

https://youtu.be/58IoVFYCBGc

 

കത്തുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷനിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി.ആര്‍ അനിലില്‍ നിന്ന് ടെലിഫോണിലൂടെ ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു.

കത്തിന്റെ സത്യാവസ്ഥ കണ്ടെത്തിയ ശേഷം നിയമനത്തിലെ അഴിമതി അന്വേഷിച്ചാല്‍ മതിയെന്നാണ് വിജിലന്‍സ് നിലപാട്. ഇതിന്റെ ഭാഗമായി മേയറുടെ ഓഫീസിലെ കമ്പ്യൂട്ടര്‍ ഇന്ന് വീജിലന്‍സ് പരിശോധിക്കും.

കോര്‍പ്പറേഷനിലെ വിനോദ്, ഗിരീഷ് എന്നി ജീവനക്കാരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. പ്രചരിക്കുന്നത് പോലൊരു കത്ത് നല്‍കിയിട്ടില്ലെന്നാണ് ഇവര്‍ നല്‍കിയ മൊഴി. ഇന്ന് കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കാനാണ് വിജിലന്‍സിന്റെ തീരുമാനം.

Exit mobile version