കോട്ടയം: മാങ്ങാനത്ത് സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്ന കുട്ടികളെ കാണാതായി. പോക്സോ കേസ് ഇരകളടക്കം ഒന്‍പത് കുട്ടികളെയാണ് കാണാതായത്.
മഹിളാ സമഖ്യ എന്ന സ്വകാര്യ എന്‍.ജി.ഒ. നടത്തുന്ന ഷെല്‍ട്ടര്‍ ഹോം ആണിത്. ശിശുക്ഷേമ സമിതിക്ക് കീഴിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്.
ഇന്ന് രാവിലെ 5.30 യ്ക്ക് കുട്ടികളെ വിളിച്ചുണര്‍ത്താനായി പോയ സമയത്താണ് കുട്ടികളെ കാണാനില്ലെന്ന് മനസിലായത്. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.
ഒന്‍പത് പേരെയും വിവിധ കേസുകളുമായി ബന്ധപ്പെട്ടാണ് ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്നത്.
https://youtu.be/58IoVFYCBGc
Discussion about this post