വേറിട്ട ലുക്കില്‍ കാര്‍ത്തി; ‘ജപ്പാന്‍’ ഫസ്റ്റ് ലുക്ക് എത്തി

 

ഈ വര്‍ഷം തമിഴ് സിനിമയില്‍ വിരുമന്‍, പൊന്നിയിന്‍ സെല്‍വന്‍, സര്‍ദാര്‍ എന്നീ സിനിമകളിലൂടെ ഹാട്രിക് വിജയം നേടിയ നടനാണ് കാര്‍ത്തി. മൂന്ന് സിനിമകളും ബോക്‌സ് ഓഫീസില്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് കാര്‍ത്തിയുടെ കരിയറിലെ ഇരുപത്തി അഞ്ചാമത്തെ ചിത്രമായ ജപ്പാന്‍ പ്രഖ്യാപിച്ചത്. സിനിമയുടെ ചിത്രീകരണം തൂത്തുക്കുടിയില്‍ പുരോഗമിക്കുകയാണ്. ഈ അവസരത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ സിനിമയില്‍ കാര്‍ത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ഡ്രീം വാരിയര്‍ പിക്ചര്‍സിന്റെ ബാനറില്‍ എസ്.ആര്‍.പ്രകാശ് ബാബു , എസ്.ആര്‍.പ്രഭു എന്നിവര്‍ നിര്‍മ്മിക്കുന്ന ആറാമത്തെ കാര്‍ത്തി ചിത്രമാണ് ‘ജപ്പാന്‍’. കാര്‍ത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ‘ജപ്പാന്‍’ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്.

 

Exit mobile version