ഛായാഗ്രാഹകന്‍ പപ്പു വിടവാങ്ങി

സെക്കന്‍ഡ് ഷോ, കൂതറ, അയാള്‍ ശശി, അപ്പന്‍,ഈട, റോസ് ഗിറ്റാറിനാല്‍, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചു

കൊച്ചി: പ്രശസ്ത ഛായാഗ്രാഹകന്‍ ഓട്ടാമ്പിള്ളില്‍ സുധീഷ് (പപ്പു) അന്തരിച്ചു. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. 44 വയസായിരുന്നു.

മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്‍ത ബോളിവുഡ് ചിത്രം ചാന്ദ്നി ബാറിന്‍റെ അസിസ്റ്റന്‍റ സിനിമാറ്റോഗ്രാഫര്‍ ആയി സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച പപ്പു ചീഫ് അസോസിയേറ്റ് സിനിമാറ്റോഗ്രാഫര്‍ ആയും പ്രവര്‍ത്തിച്ചതിനു ശേഷമാണ് സ്വതന്ത്ര ഛായാഗ്രാഹകന്‍ ആയത്.

https://youtu.be/NKk_7cs3sG0

സെക്കന്‍ഡ് ഷോ, കൂതറ, അയാള്‍ ശശി, അപ്പന്‍,ഈട, റോസ് ഗിറ്റാറിനാല്‍, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ക്ക് സുധീഷ് ഛായാഗ്രഹണം നിര്‍വഹിച്ചു

മജു സംവിധാനം ചെയ്ത അപ്പന്‍ എന്ന സിനിമയിലാണ് പപ്പു അവസാനം പ്രവര്‍ത്തിച്ചത്. ഷൂട്ട് തുടങ്ങി ഒരാഴ്ചയ്ക്കു ശേഷം അനാരോഗ്യത്തെ തുടര്‍ന്ന് ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. വിനോദ് ഇല്ലംപള്ളിയാണ് പിന്നീട് ഈ ചിത്രം പൂര്‍ത്തിയാക്കിയത്.

രാജീവ് രവി ചിത്രങ്ങളായ അന്നയും റസൂലും, കമ്മട്ടിപ്പാടം, തുറമുഖം എന്നീ ചിത്രങ്ങളുടെ സെക്കന്‍ഡ് യൂണിറ്റ് ക്യാമറാമാനായും പപ്പു പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്നു രാത്രി 12 മണിക്ക് വീട്ടുവളപ്പില്‍.

Exit mobile version