ആൻസൺ പോൾ, രസന പവിത്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് വിജയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമയായ മിൽട്ടൺ ഇൻ മാൾട്ട ആദൃ ഘട്ട ചിത്രീകരണം മാൾട്ടയിൽ പൂർത്തിയായി.
ഹോളിവുഡ് ചിത്രങ്ങൾ മാത്രം ചിത്രീകരിക്കുന്ന യൂറോപ്യയിലെ ലോക പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ മാൾട്ടയിൽ ആദ്യമായി ഗോൾഡൺ ബേയ്, സെന്റ് പോൾസ് ബേയ്,സബ്ബാർ,കൽകാറ,വെല്ലറ്റ എന്നിവിടങ്ങളിലായി ഒരു മലയാള സിനിമയുടെ ആദൃ ഘട്ട ചിത്രീകരണമാണ് കഴിഞ്ഞത്. അടുത്ത ഷെഡ്യൂൾ ഡിസംബറിൽ ആരംഭിക്കും.
ടി വി ആർ ഫിലിംസിന്റെ ബാനറിൽ എൽദോസ് ടിവിആർ(ഡി ഡി) നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു. അഡ്മിനിസ്ട്രേറ്റർ – സൈക്കത് ഭസു. പ്രസാദ് അറുമുഖൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
കൈതപ്രം,ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് എം ജി ശ്രീകുമാർ സംഗീതം പകരുന്നു. എഡിറ്റർ-അനീഷ് ഉണ്ണിത്താൻ. പ്രൊജക്ട് ഡിസൈനർ-അൻവർ, പ്രൊഡക്ഷൻ കൺട്രോളർ-മോഹൻ അമൃത, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഷാർജ് കെ ആർ,ലൈൻ പ്രൊഡ്യൂസർ-ടിനി ടോക്കീസ് മീഡിയ-മാൾട്ട, പ്രൊജക്ട് കോ ഓഡിനേറ്റർ-ജിനു ജോർജ് കളപ്പാട്ടിൽ, കല-അജയൻ അമ്പലത്തറ, മേക്കപ്പ്-പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം-അമ്പിളി, ഓഫീസ് ഇൻ ചാർജ്ജ്-അഖിൽ വർഗീസ്,ആക്ഷൻ-ഡ്രാഗൺ ജിറോഷ്, ഡിസൈൻ-ഉണ്ണികൃഷ്ണൻ ടി ടി,പി ആർ ഒ-എ എസ് ദിനേശ്.
https://youtu.be/NKk_7cs3sG0
Discussion about this post