ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് നാലാം ജയം. ഇന്ന് ഗോവ എഫ്സിക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. അഡ്രിയാന്‍ ലൂണ(42-ആം മിനുട്ടില്‍) ദിമിത്രിയോസ് ഡയമന്റക്കൊസ്(45-ആം മിനുട്ടില്‍) ഇവാന് കല്യുഷ്നി(52-ആം മിനുട്ടില്‍) എന്നിവരാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോള്‍ നേടിയത്. മഴ പെയ്ത് കുതിര്‍ന്ന കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആരാധകരുടെ മനസ്സ് നിറച്ച് സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയാണ് ബ്ളാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്.
മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ പാസ്സിനെ മെല്ലെ വഴിതിരിച്ച് ഗോളിലേക്ക് വിടുകയായിരുന്നു ലൂണ. മൂന്ന് മിനിറ്റിന് ശേഷം പെനാല്‍റ്റി ബോക്സില്‍, തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ദിമിത്രിയോസ് ഡയമെന്റകോസ് കാര്‍പ്പറ്റ് ഷോട്ടിലൂടെ വലയിലാക്കി. ഇടവേളയ്ക്ക് ശേഷം എഫ് സി ഗോവ തുടരെ ആക്രമണം അഴിച്ചു വിട്ടു. ഗോളി പ്രഭ്സുഖന്‍ ഗില്ലിന്റെ മികച്ച സേവുകള്‍ ബ്ളാസ്റ്റേഴ്സിന് തുണയായി. അമ്പത്തി രണ്ടാം മിനിറ്റില്‍ സൂപ്പര്‍ താരം ഇവാന് കല്യൂഷ്നിയുടെ ലോംഗ് റേഞ്ചര്‍ ഗോവയുടെ വല തുളച്ചു.
സൂപ്പര്‍ ഗോളോടെ കല്യൂഷ്നി ഈ സീസണിലെ ഗോള്‍ വേട്ടക്കാരില്‍ നാല് ഗോളോടെ മുന്നിലെത്തി. 66 -ാം മിനിറ്റില്‍ ഗോവയ്ക്കായി നോഹ് ആശ്വാസ ഗോള്‍ നേടി. ഇരു ടീമും നിരന്തര ആക്രമണങ്ങള്‍ അഴിച്ചു വിട്ടെങ്കിലും ഗോള്‍ അകന്നു നിന്നു. പലപ്പോഴും താരങ്ങള്‍ തമ്മില്‍ കളിക്കളത്തില്‍ തര്‍ക്കമുണ്ടായെങ്കിലും കളി കയ്യാങ്കളിയിലേക്ക് പോകാന്‍ റഫറി അനുവദിച്ചില്ല.
Discussion about this post