ദുബായ്:എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എല്ലാ മതവിഭാഗങ്ങളുടെയും അടുത്ത് പോകും. എന്‍ എസ് എസിനോട് ആയിത്തമില്ല. തള്ളിപ്പറഞ്ഞിട്ടില്ല. എന്‍എസ്എസ് എല്ലാവരെയും കണ്ടിട്ടുണ്ട്. വര്‍ഗീയവാദികളുടെ വോട്ട് വേണ്ട എന്നേ പറഞ്ഞിട്ടുള്ളു. മാറ്റാരുടെയും വോട്ട് വേണ്ട എന്ന് പറഞ്ഞിട്ടില്ല. സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ കിടക്കരുത് എന്നേ പറഞ്ഞിട്ടുള്ളു. ആരോടും അകല്‍ച്ചയില്ല എന്നതാണ് തന്റെ നിലപാട്. എല്ലാരേയും ചേര്‍ത്ത് നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു