തൃക്കാക്കര: കൂട്ടബലാത്സംഗ കേസില്‍ കോഴിക്കോട് കോസ്റ്റല്‍ പോലീസ് സി.ഐ. പി.ആര് സുനുവിനെ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ കയറി അറസ്റ്റ് ചെയ്തു. തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. മെയ് മാസത്തില്‍ തൃക്കാക്കരയില്‍ നടന്ന സംഭവത്തില്‍ തൃക്കാക്കര പൊലീസാണ് സി.ഐ.യെ കസ്റ്റഡിയിലെടുത്തത്.
ഇന്‍സ്പെക്ടര്‍ സുനു ഉള്‍പ്പെടുന്ന സംഘം തൃക്കാക്കരയില്‍ വെച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി. ഈ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് തൃക്കാക്കര പൊലീസ് കോഴിക്കോടെത്തി സ്റ്റേഷന് ഹൗസ് ഓഫീസര്‍ സുനുവിനെ അറസ്റ്റ് ചെയ്തത്.
സുനുവിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി തൃക്കാക്കരയില്‍ നിന്നെത്തിയ അന്വേഷണ സംഘം ഫറൂഖ് ഡിവൈഎപിയെ വിവരം അറിയിച്ചിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്സ്പെക്ടറെയുമായി പൊലീസ് എറണാകുളത്തേക്ക് തിരിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.main
Discussion about this post