തിരുവനന്തപുരം: നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ പാര്‍ട്ടിക്ക് കത്ത് നൽകിയ വിഷയത്തിൽ വിജിലന്‍സ് കോര്‍പറേഷന്‍ ജീവനക്കാരുടെ മൊഴിയെടുക്കും. രണ്ട് ജീവനക്കാരോട് നാളെ വിജിലന്‍സ് ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു.
മേയറുടെ പേരിലുള്ള കത്ത് സി.പി.എം. പ്രവര്‍ത്തകരുടെ ഗ്രൂപിലിട്ടുവെന്ന് സംശയിക്കുന്ന കൗണ്‍സിലര്‍ ഡി .ആര്‍ അനില്‍ ഇതേവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടില്ല.നാളെ മൊഴി രേഖപ്പെടുത്താനുളള സമയം ക്രൈംബ്രാഞ്ച് അനിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതായി ആനാവൂര്‍ നാഗപ്പന്‍ പറയുന്നുണ്ടെങ്കിലും ഇത് അന്വേഷണ സംഘം തള്ളി.ആനാവൂരും, ഡി ആര്‍ അനിലും മൊഴി നല്‍കിയില്ലെങ്കിലും അടുത്തയാഴ്ച തന്നെ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണം നടക്കാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നം. ഇതിനിടെ കത്തുകളിലും നിയമനപരാതികളും വിജിലന്‍സ് അന്വേഷണം തുടങ്ങി.