ഡൽഹി: ഡൽഹിയിലും സമീപ നഗരങ്ങളിലും ഭൂചലനം. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 5.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഏകദേശം 60 സെക്കൻഡ് നീണ്ട് നിന്ന ഭൂചലനം ആളുകളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ തവണയാണ് ഡൽഹിയിൽ ഭൂചലനം ഉണ്ടാകുന്നത്. നോയിഡയിലും ഗുരുഗ്രാമിലും ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
നേപ്പാളിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനമാണ് ഡൽഹിയിലും അനുഭപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഉത്തരാഖണ്ഡിലെ ജോഷിമഠിൽ നിന്ന് 212 കിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
Discussion about this post