തിരുവനന്തപുരം: നഗരസഭ നിയമന വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജമെന്ന് ക്രൈംബ്രാഞ്ച്. പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിനു പിന്നിലെ വ്യാജരേഖ ചമയ്ക്കലിനു കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് എസ് പി ഉടന്‍ ഡിജിപിക്ക് ശുപാര്‍ശ നല്‍കും.
കത്ത് വ്യാജമാണെന്ന് മേയറും കത്തു കണ്ടിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും മൊഴി നല്‍കിയിരുന്നു. കത്ത് വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കോടതി അന്വേഷിച്ചിരുന്നു. പിന്നാലെയാണ് കത്ത് വ്യാജമാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
മേയറുടെയും സിപിഎം ജില്ലാ സെക്രട്ടറിയുടെയും മൊഴിയെടുക്കുന്നതില്‍ നേരിട്ട കാലതാമസം വിവാദമായിരുന്നു. കേസില്‍ നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനിലിന്റെയും മൊഴി രേഖപ്പെടുത്തി.