കരാര്‍ നിയമനത്തിലെ വിവാദ കത്ത് : രാഷ്ട്രീയ പ്രതിരോധത്തിന് സിപിഎം

തിരുവനന്തപുരം : കോര്‍പ്പറേഷനിലെ കരാര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ രാഷ്ട്രീയ പ്രതിരോധത്തിന് സിപിഎം. മേയറുടെ രാജിയാവശ്യവുമായി പ്രതിപക്ഷം നടത്തുന്ന സമരം ആറ് ദിവസം പിന്നിട്ടതോടെയാണ് സിപിഎം ഇടപെടല്‍. പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും സമരത്തെ നേരിടാന്‍ ബദല്‍ പ്രചരണം നടത്താന്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനമായി. എല്‍ഡിഎഫ് രാജ്ഭവന്‍ ധര്‍ണയ്ക്ക് ശേഷം പ്രചാരണ പരിപാടി തീരുമാനിക്കും. കോര്‍പറേഷനിലെ ബിജെപി, കോണ്‍ഗ്രസ് സമരങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയം തുറന്നു കാട്ടണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിലുയര്‍ന്ന തീരുമാനം. അതേ സമയം മേയറുടെ ലെറ്റര്‍ പാഡിലെ കത്തില്‍ പാര്‍ട്ടി അന്വേഷണത്തില്‍ തീരുമാനമെടുത്തില്ല. പാര്‍ട്ടി അന്വേഷണവും സംഘടനാപരമായ തിരുത്തലും പിന്നീട് മതിയെന്നാണ് യോഗത്തിലെ ധാരണ.

Exit mobile version