കൊല്ലം: കൊട്ടാരക്കര എഴുകോണില്‍ ഗാന്ധി പ്രതിമ തകര്‍ത്തു. തിങ്കളാഴ്ച കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യാനിരുന്ന പ്രതിമയുടെ തലയാണ് തകര്‍ത്തത്. ഇന്നലെ രാത്രിയാണ് സംഭവം.
ഇതേ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി സ്മൃതി മണ്ഡപം തകര്‍ത്തതില്‍ പിന്നീടാണ് പുതിയ പ്രതിമ സ്ഥാപിച്ചത്. സംഭവത്തിന് പിന്നില്‍ സി.പി.എം. ആണെന്ന് കോണ്‍ഗ്രസ് വിമര്‍ശനം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ എഴുകോണ്‍ പൊലീസ് കേസെടുത്തു.
https://youtu.be/KvRJoZMCAbI