കത്ത് വിവാദത്തിൽ ആശയക്കുഴപ്പം; നേരിട്ട് മൊഴി നല്‍കിയെന്ന് ആനാവൂര്‍ നാഗപ്പന്‍; ഫോണിലൂടെയെന്ന് ക്രൈംബ്രാഞ്ച്

മൊഴി ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ആശയക്കുഴപ്പം. ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതായി സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞിരുന്നു. എന്നാൽ മൊഴി ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു.

ആനാവൂർ നാഗപ്പനിൽ നിന്ന് ഔദ്യോഗിക മൊഴി ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. കത്ത് കണ്ടിട്ടില്ലെന്നും മാധ്യമങ്ങളിൽ പറഞ്ഞതിനപ്പുറം ഒരു വിശദീകരണവും ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ അനൗദ്യോഗിക വിശദീകരണം മൊഴിയായാണോ അതോ ടെലിഫോൺ മൊഴിയായാണോ രേഖപ്പെടുത്തേണ്ടത് എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

എന്നാൽ ക്രൈംബ്രാഞ്ചിന് മുമ്പാകെ മൊഴി നൽകിയതായി ആനാവൂർ നാഗപ്പൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.”എന്നോട് മൊഴി നൽകാൻ ആവശ്യപ്പെട്ടു. ഞാൻ മൊഴി നൽകുകയും ചെയ്തു”, അതൊന്നും പങ്കുവയ്ക്കേണ്ട ആവശ്യമില്ലെന്നാണ് മൊഴിയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്.

https://youtu.be/KvRJoZMCAbI

 

Exit mobile version