സ്‌കാനിങ്ങിന് എത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; റേഡിയോഗ്രാഫര്‍ അറസ്റ്റിൽ

അടൂരിലെ ദേവി സ്‌കാന്‍സ് എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്

പത്തനംതിട്ട : സ്‌കാനിങ്ങിന് എത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ റേഡിയോഗ്രാഫര്‍ അറസ്റ്റില്‍. പത്തനംതിട്ട അടൂരിലെ ദേവി സ്‌കാന്‍സ് എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്.

എം.ആര്‍.ഐ. സ്‌കാനിങ്ങിനായി വസ്ത്രം മാറുമ്പോഴാണ് ജീവനക്കാരനായ അംജിത് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നത് കണ്ട യുവതി മൊബൈല്‍ പിടിച്ചുവാങ്ങി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു.

അടൂര്‍ ഹോസ്പിറ്റല്‍ ജങ്ഷനിലെ ദേവി സ്‌കാനിങ് സെന്ററിലെ റേഡിയോഗ്രാഫറായ കൊല്ലം കടയ്ക്കല്‍ സ്വദേശി അംജിത് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യുവതിയുടെ പരാതിയില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. അംജിത്തിന്റെ ഫോണിൽ നിന്ന് സ്‌കാനിങ്ങിനെത്തിയ മറ്റു സ്ത്രീകളുടെയും സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തിയതായാണ് വിവരം.

https://youtu.be/KvRJoZMCAbI

Exit mobile version